കോതമംഗലത്ത് കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ സംസ്കാരം ഇന്ന്
കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തർപ്രദേശ് സ്വദേശി അജാസ്ഖാന്റെ മകൾ മുസ്കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്
എറണാകുളം: കോതമംഗലത്ത് കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പിതാവ് ഏറ്റുവാങ്ങി. നെല്ലിക്കുഴിയിലെ നെല്ലിക്കുന്ന് കബർസ്ഥാനിലാണ് കബറടക്കം. കേസിൽ കുട്ടിയുടെ രണ്ടാനമ്മ അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തർപ്രദേശ് സ്വദേശി അജാസ്ഖാന്റെ മകൾ മുസ്കാനെ നെല്ലിക്കുഴിയിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ മുസ്‌കാന്‍ പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് രണ്ടാനമ്മ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
Next Story
Adjust Story Font
16