Quantcast

മലബാറിൽ 25,268 വിദ്യാർഥികൾ ഇപ്പോഴും പുറത്ത്; പ്ലസ് വൺ ഒന്നാം സപ്ലിമെൻററി അലോട്മെൻറ് പൂർത്തിയായിട്ടും പ്രതിസന്ധി

സീറ്റ് ലഭിക്കാത്ത 13654 പേരാണ് മലപ്പുറം ജില്ലയിലുള്ളത്

MediaOne Logo

Web Desk

  • Published:

    14 July 2023 7:03 AM GMT

Crisis in Malabar despite completion of Plus One 1st supplementary allotment
X

കോഴിക്കോട്: പ്ലസ് വൺ ഒന്നാം സപ്ലിമെൻററി അലോട്‌മെൻറ് പൂർത്തായിട്ടും പ്രതിസന്ധി. മലബാറിലെ ആറു ജില്ലകളിലായി 25,268 വിദ്യാർഥികൾക്ക് ഇപ്പോഴും പ്ലസ് വൺ സീറ്റ് ലഭിച്ചിട്ടില്ല. മലപ്പുറത്ത് 19,710 അപേക്ഷകരിൽ 6005 പേർക്കാണ് സീറ്റ് ലഭിച്ചത്. മെറിറ്റ് സീറ്റുകളിൽ അവശേഷിക്കുന്നത് നാലെണ്ണം മാത്രം. മാനേജ്‌മെൻറ്, അൺഎയ്ഡഡ് സീറ്റുകളാണ് ഇനി ആശ്രയം. മലബാറിലെ മറ്റ് ജില്ലകളിലും പ്രതിസന്ധി തുടരുകയാണ്.

സീറ്റ് ലഭിക്കാത്ത 13654 പേരാണ് മലപ്പുറം ജില്ലയിലുള്ളത്. പാലക്കാട്ട് 5208 വിദ്യാർത്ഥികളാണ് സീറ്റ് ലഭിക്കാത്തവരായുള്ളത്. കണ്ണൂരിൽ 1378, കോഴിക്കോട്ട് 3829 എന്നിങ്ങനെയാണ് സീറ്റ് ലഭിക്കാത്ത വിദ്യാർഥികളുടെ എണ്ണം. ഈ കണക്കുകൾ പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും വിദ്യാർഥികൾ മാനേജ്‌മെൻറ് അൺ എയ്ഡഡ് സീറ്റുകളെ ആശ്രയിക്കുക.


Crisis in Malabar despite completion of Plus One 1st supplementary allotment

TAGS :

Next Story