ജോസ് കെ മാണിക്കെതിരായ വിമർശനം: ബിനു പുളിക്കക്കണ്ടത്തിനെ സി.പി.എം പുറത്താക്കി
പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് നടപടിയെന്ന് സിപിഎം അറിയിച്ചു.
കോട്ടയം: പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് നടപടിയെന്ന് സി.പി.എം അറിയിച്ചു.
ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ ബിനു വിമർശനം ഉന്നയിച്ചിരുന്നു. ജോസ് കെ.മാണിയുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന ബിനു, സിപിഎമ്മിനും കേരള കോൺഗ്രസിനും (എം) ഒരേ സമയം തലവേദന സൃഷ്ടിച്ചിരുന്നു.
കേരള കോൺഗ്രസ് (എം) തന്റെ നഗരസഭാ അധ്യക്ഷ സ്ഥാനം തട്ടിക്കളഞ്ഞതിൽ പ്രതിഷേധിച്ച് 2023 ജനുവരി മുതൽ പൊതുപരിപാടികളിൽ കറുപ്പ് ഷർട്ട് ഇട്ട് ബിനു പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റ് സിപിഎം ജോസ് കെ മാണിക്ക് നല്‍കുന്നത്.
ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പാര്‍ട്ടി അണികള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ബിനു നേരത്തേ പറഞ്ഞത്. ജോസ് ജനങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്നും ജനങ്ങളെ നേരിടാന്‍ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും പറഞ്ഞ ബിനു, പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും പറഞ്ഞിരുന്നു.
watch video report
Adjust Story Font
16