പന്തീരങ്കാവ് യു.എ.പി.എ കേസ്; സി.പി.എം ഏരിയാ സമ്മേളനത്തിൽ സർക്കാരിന് വിമർശം
പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ല
പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവാണ്ടായെന്ന് ഏരിയ സമ്മേളനത്തിൽ വിമർശം. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് പാർട്ടി അംഗങ്ങൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ വിമർശനമുയർന്നത്.
പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ല. യു.എ.പി.എ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികൾ ചോദിച്ചു. സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവർത്തിച്ചിരുന്നത്.അലനും താഹയും സി.പി.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും സി.പി.എം പ്രവർത്തകരാണ്, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേൾക്കാനുള്ള അവസരം സി.പി.എമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സി.പി.എം നിലപാടെന്നും പി. മോഹനൻ പറഞ്ഞിരുന്നു.
2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
Adjust Story Font
16