'ജോലി: സ്ത്രീകള്‍ക്കെതിരെ പൊട്ടിത്തെറിക്കല്‍' ജോസഫൈന് വിക്കിപീഡിയയിലും പൊങ്കാല
'ലോകത്ത് ആദ്യമായി മനുഷ്യ വിസര്‍ജ്യം പാഴ്സലായി ലഭിച്ച വ്യക്തി'യെന്നാണ് ജോസഫൈനെ പരിചയപ്പെടുത്തുന്ന വിക്കിപീഡിയ പേജില്‍ ട്രോളന്മാര്‍ എഴുതിപ്പിടിപ്പിച്ചത്.
സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുന്നു. ഏറ്റവും ഒടുവിലായി ജോസഫൈന്‍റെ വിക്കിപീഡിയ തിരുത്തിയാണ് വിമര്‍ശകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
'ലോകത്ത് ആദ്യമായി മനുഷ്യ വിസര്‍ജ്യം പാഴ്സലായി ലഭിച്ച വ്യക്തി'യെന്നാണ് ജോസഫൈനെ പരിചയപ്പെടുത്തുന്ന വിക്കിപീഡിയ പേജില്‍ ട്രോളന്മാര്‍ എഴുതിപ്പിടിപ്പിച്ചത്. ജോസഫൈന്‍റെ ജോലി എന്താണെന്ന് വിശദീകരിക്കുന്ന ഭാഗത്ത് സ്ത്രീകള്‍ക്കെതിരെ പൊട്ടിത്തെറിക്കല്‍ എന്നാണ് തിരുത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് വിക്കിപീഡിയയിലും പൊങ്കാല ആരംഭിച്ചത്
നേരത്തെ സി.പി.എം അനുകൂല ഫേസ്ബുക് പേജായ പോരാളി ഷാജിയും വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രംഗത്തുവന്നു. ഇത്രയും ക്ഷമയില്ലാത്ത, ബ്രൂട്ടലായി സംസാരിക്കുന്ന ഒരു സ്ത്രീയെ വനിതാ കമ്മീഷനായി നിയമിച്ച സർക്കാർ അടിയന്തിരമായി ആ തെറ്റ് തിരുത്തണമെന്നാണ് പോരാളി ഷാജി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. സൈബര്‍ സ്പേസുകളില്‍ ഇടത് അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രംഗത്തെത്തിയിരുന്നു. എഴുത്തുകാരി ശാരദക്കുട്ടി, അധ്യാപിക ദീപാ നിഷാന്ത്, സംവിധായകന്‍ ആഷിഖ് അബു തുടങ്ങി വലിയൊരു വിഭാഗം തന്നെ ജോസഫൈന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു ആഷിഖ് അബുവിന്‍റെ പ്രതികരണം. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് എം സി ജോസഫൈന്‍ സ്ഥാനമൊഴിയണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.
Adjust Story Font
16