ക്രഷര്‍ തട്ടിപ്പ് കേസ്; പിവി അന്‍വര്‍ എം.എല്‍.എക്കെതിരായ സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവ്
കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാത്തതെന്തെന്ന ചോദ്യം പരാതിക്കാരന്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ ആണ് കോടതി ഉത്തവരവ്
പിവി അന്‍വര്‍ എംഎല്‍എക്കെതിരായ ക്രഷര്‍ തട്ടിപ്പ് കേസില്‍ ഈ മാസം 13ന് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടു.മഞ്ചേരി സി.ജെ.എം കോടതിയുടേത് ആണ് നിര്‍ദേശം .
കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാത്തതെന്തെന്ന ചോദ്യം പരാതിക്കാരന്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ ആണ് കോടതി ഉത്തവരവ്.കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയെന്ന പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ പരാതിക്കാരനെ വഞ്ചിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വഞ്ചന ബോധ്യമായിട്ടും എന്തുകൊണ്ടാണ് എം.എല്‍.എയെ അറസ്റ്റു ചെയ്യാത്തത് എന്ന് പരാതിക്കാരനായ നടുത്തൊടി സലീമിന്റെ അഭിഭാഷകന്‍ ചോദ്യമുയര്‍ത്തി.
ഇതോടെയാണ് ഒക്ടോബര്‍ 13ന് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് പിവി അന്‍വര്‍ പരാതിക്കാരനെ വഞ്ചിച്ചെന്ന പരാമര്‍ശമുള്ളത് . കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ക്രൈം ബ്രാഞ്ച്‌റിന്റെ ഇടക്കാല റിപ്പോര്‍ട്ട് .
Adjust Story Font
16