കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു
കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത് വിദ്യാർഥികളടക്കം 4 പേർക്കാണ്
കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മുൻ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു. മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു അടക്കം മൂന്നു പേരെയാണ് പൊലീസ് പ്രതി ചേർത്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്.
കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത് വിദ്യാർഥികളടക്കം 4 പേർക്കാണ്. മഴ മൂലം ഓഡിറ്റോറിയത്തിലേക്ക് ആളുകൾ ഓടിക്കയറിയായിരുന്നു അപകടമുണ്ടായത്. തുടർന്നുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്കിൽ വീണപ്പോഴുണ്ടായ പരിക്കും ശ്വാസതടസ്സവുമാണ് മരണങ്ങൾക്ക് കാരണമായത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു.
പരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണ ഉപസമിതിയുടെ റിപ്പോർട്ട്. തുടർന്ന് അധ്യാപകരുൾപ്പടെ ഏഴ് പേരിൽ നിന്ന് സിൻഡിക്കേറ്റ് വിശദീകരണം തേടിയിരുന്നു. പരിപാടിക്ക് പൊലീസ് സഹായം തേടുന്നതിൽ രജിസ്ട്രാർ ഓഫീസിനും വീഴ്ചയുണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്.
Adjust Story Font
16