Quantcast

സ്വർണക്കടത്ത്: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലയളവിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകളിലാണ് അന്വേഷണം നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-09-03 04:22:42.0

Published:

3 Sep 2024 2:26 AM GMT

സ്വർണക്കടത്ത്: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
X

കൊച്ചി: പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ പത്തനംതിട്ട എസ്‍പി സ്ഥാനത്തുനിന്നു നീക്കിയ സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചത്. സുജിത് ദാസ് സ്വർണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നു പരിശോധിക്കും.

സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലയളവിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് തീരുമാനമായത്. പിടികൂടിയ സ്വർണത്തിന്റെ ഒരു ഭാഗം സുജിത് ദാസ് അടിച്ചുമാറ്റിയതായും ആരോപണം ഉയർന്നിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല.

Summary: Customs starts investigation against Sujith Das, former SP of Malappuram, on the allegations leveled by MLA PV Anvar in connection with gold smuggling

TAGS :

Next Story