Quantcast

സൈബർ ആക്രമണം: ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ്

കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2025-01-05 14:39:53.0

Published:

5 Jan 2025 2:21 PM GMT

സൈബർ ആക്രമണം: ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ്
X

എറണാകുളം: സൈബർ ആക്രമണത്തെ തുടർന്ന് 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ്. ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ട 27 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നടി പരാതി നൽകിയത്. കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നൽകിയത്.

ഒരു പ്രമുഖ വ്യക്തി തുടർച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ഹണി റോസ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. താൻ പോകുന്ന ചടങ്ങുകളിൽ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ നടി പരാതി നൽകിയിരിക്കുന്നത്.

TAGS :

Next Story