Quantcast

ആമയിഴഞ്ചാൻ അപകടം; ഉത്തരവാദിത്തം റെയിൽവേയുടേതല്ല: ഡിവിഷണൽ മാനേജർ

നഷ്ടപരിഹാരം നൽകുന്നതിലും റെയിൽവേക്ക് വിമുഖത

MediaOne Logo

Web Desk

  • Published:

    16 July 2024 10:29 AM GMT

Danger to turtles; Responsibility does not lie with Railways: Divisional Manager,latest news malayalamആമയിഴഞ്ചാൻ അപകടം; ഉത്തരവാദിത്തം റെയിൽവേയുടേതല്ല: ഡിവിഷണൽ മാനേജർ
X

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ തലയൂരി റെയിൽവെ. അപടത്തിന്റെ ഉത്തരവാദിത്തം റെയിൽവേയുടേതല്ലെന്നും ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യമല്ലെന്നുമാണ് ഡിവിഷണൽ റെയി‌ൽവേ മാനേജർ ഡോ. മനീഷ് ധപ് ല്യാലിന്റെ ന്യായീകരണം.

നഷ്ടപരിഹാരം നൽകുന്നതിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. നഷ്ടപരിഹാരം നൽകുന്നതിൽ ചില നിയമങ്ങളുണ്ടെന്നും അത് അനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും ഡിആർഎം പറ‍ഞ്ഞു. റെയിൽവേയുടെ ഭൂമിയിൽ വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് കനാൽ പോകുന്നതെന്ന് പറ‍ഞ്ഞ അദ്ദേഹം കനാൽ വഴി തിരിച്ചു വിടുന്നതിനെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും വ്യക്തമാക്കി.

റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഡി‌.ആർ.എം തന്നെ പോകേണ്ട കാര്യമില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരെ മീറ്റിംഗിലേക്ക് അയക്കാറുണ്ടെന്നും അവകാശപ്പെട്ടു.

TAGS :

Next Story