Quantcast

"വഴിയിൽ നിന്ന രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്": കരുതൽ തടങ്കലിൽ പ്രതിഷേധവുമായി ഡിസിസി പ്രസിഡന്റ്

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി യൂത്ത്കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിലാണ് പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    4 March 2023 9:31 AM

Published:

4 March 2023 9:09 AM

youth congress_custody
X

കോഴിക്കോട്: കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി യൂത്ത്കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിലാണ് പ്രതിഷേധം.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഹാൽ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷഹീൻ എന്നിവരാണ് കസ്റ്റഡിയിലായത്. കരുതൽ തടങ്കലില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് പ്രവീൺ കുമാറിന്റെ ചോദ്യം. യാതൊരു കാരണവുമില്ലാതെ വഴിയിൽ നിന്ന രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും പ്രവീൺ പറയുന്നു.

പ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസിപി ബിജുരാജുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കാമെന്നാണ് പൊലീസ് പ്രവീൺ കുമാറിനെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനിൽ പ്രവർത്തകരുമായി പ്രവീൺകുമാർ എത്തിയത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

TAGS :

Next Story