പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹം ആഴ്ചകളോളം കേരളത്തിലെ മോർച്ചറിയിൽ
നാല് ആഴ്ചയാണ് മധ്യപ്രദേശുകാരനായ അമൻ കുമാറിന്റെ മൃതദേഹം സംസ്‌കരിക്കാൻ വേണ്ടിവന്നത്.
കൊച്ചി: സർക്കാരും തൊഴിലുടമയും കയ്യൊഴിഞ്ഞതോടെ അതിഥി തൊഴിലാളിയുടെ മൃതദേഹം ആഴ്ചകളോളം കേരളത്തിലെ മോർച്ചറികളിലാണ്. പണമില്ലാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും കഴിയുന്നില്ല. നാല് ആഴ്ചയാണ് മധ്യപ്രദേശുകാരനായ അമൻ കുമാറിന്റെ മൃതദേഹം സംസ്‌കരിക്കാൻ വേണ്ടിവന്നത്.
തൊഴിലുടമയും കയ്യൊഴിഞ്ഞതോടെ ജനപ്രതിനിധികൾ ഇടപെട്ട് 49-ാം ദിവസം അമൻ കുമാറിന്റെ മൃതദേഹം കേരളത്തിൽ തന്നെ സംസ്‌കരിക്കുകയായിരുന്നു. ബന്ധുക്കൾ നാട്ടിലുള്ള അതിഥി തൊഴിലാളി മരിച്ചാൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. സർക്കാരും തൊഴിലുടമയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവില്ല. ഇതോടെയാണ് മൃതദേഹങ്ങൾ ആഴ്ചകളോളം മോർച്ചറികളിൽ സൂക്ഷിക്കേണ്ട അവസ്ഥയുണ്ടാവുന്നത്.
Next Story
Adjust Story Font
16