ബ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ ദൂരൂഹമരണം; ഭര്‍ത്താവിനെതിരെ കേസ്
യൂട്യൂബിലെ ലൈക്കിന്‍റെയും,സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു
ബ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തത്. കേസിന്‍റെ അന്വേഷണ ചുമതല താമരശ്ശേരി ഡിവൈഎസ്പി അഷ്റഫിനാണ്. റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. മാർച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യൂട്യൂബിലെ ലൈക്കിന്‍റെയും,സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. കാക്കൂർ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.
ഇൻസ്റ്റഗ്രാം വഴി പരിജയപ്പെട്ട ഇരുവരും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്. ജോലി ആവശ്യാർത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. മരണത്തിൽ ദുരൂഹതയുള്ളതിനാലാണ് മെഹ്നാസിനെതിരെ റിഫയുടെ പിതാവും മാതാവും പരാതി നൽകിയത്. തുടർന്ന് എ.സ്.പി യുടെ നിർദേശപ്രകാരം കാക്കൂർ പൊലീസ് പ്രാഥമികാന്വേഷണം നടത്തി. റിഫക്കും മെഹ്നാസിനും രണ്ടു വയസ്സുള്ള ഒരു മകനുണ്ട്.
Summary : The mysterious death of blogger Rifa Mehnu; Police have registered a case against her husband
Adjust Story Font
16