Quantcast

പ്രധാനമന്ത്രി രാമായണം പോലും വായിച്ചിട്ടുണ്ടാകില്ലെന്ന പരാമര്‍ശം; എഴുത്തുകാരന്‍ കെ.വി സജയ്ക്കെതിരെ വധഭീഷണിയെന്ന് പരാതി

നമ്മുടെ രാജ്യം ഇനിയും മതരാഷ്ട്രം ആയിട്ടില്ല. ആക്കാനുള്ള പുറപ്പാടിലാണ് ആർ.എസ്.എസുകാരും നരേന്ദ്രമോദിയും

MediaOne Logo

Web Desk

  • Updated:

    2024-01-22 10:37:18.0

Published:

22 Jan 2024 10:21 AM GMT

kv sajay
X

കെ.വി സജയ്

കോഴിക്കോട്: എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. കെ വി സജയ്ക്ക് വധഭീഷണിയെന്ന് പരാതി. സംഘപരിവാർ പ്രവർത്തകൻ വധഭീഷണി മുഴക്കിയെന്നാണ് പരാതി. വടകര മണിയൂരിൽ നടന്ന സാംസ്കാരിക പരിപാടിയിലെ പ്രസംഗത്തിന് ശേഷം പുറത്ത് വെച്ച് ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് സജയ് പറഞ്ഞു. പ്രധാനമന്ത്രി എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല എന്നായിരുന്നു പ്രസംഗമെന്നും സജയ് പറഞ്ഞു.



അശോകന്‍ ചരുവിലിന്‍റെ കുറിപ്പ്

കെ.വി.സജയിനെതിരെ സംഘപരിവാറിൻ്റെ വധഭീഷണി. പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ വിമർശകനാണ് കെ.വി.സജയ്. മടപ്പള്ളി ഗവ.കോളേജിലെ അധ്യാപകനാണ്. മികച്ച പ്രഭാഷകൻ. കഴിഞ്ഞദിവസം അദ്ദേഹം സംഘപരിവാർ ആക്രമണത്തിനും നേരിട്ടുള്ള വധഭീഷണിക്കും വിധേയനായിരിക്കുന്നു.

വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് സജയ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല. രാമായണം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാവാൻ ഇടയില്ല എന്നാണ് സമീപകാല പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് എന്നും സജീവ് പറഞ്ഞു.

ഇതിൽ പ്രകോപിതരായാണ് സംഘപരിവാർ ആക്രമണം നടത്തിയത്. സദസ്സിനു പുറത്ത് നിന്ന് പ്രസംഗം കേട്ടുകൊണ്ടിരുന്ന ഒരു ഭടൻ സജീവിൻ്റെ അടുത്തുവന്ന് കൈപിടിച്ച് തിരിക്കുകയും കത്തികയറ്റി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നമ്മുടെ രാജ്യം ഇനിയും മതരാഷ്ട്രം ആയിട്ടില്ല. ആക്കാനുള്ള പുറപ്പാടിലാണ് ആർ.എസ്.എസുകാരും നരേന്ദ്രമോദിയും. എങ്ങനെയായിരിക്കും ഒരു മതരാഷ്ട്രത്തിലെ മനുഷ്യജീവിതം, ആത്മാവിഷ്ക്കാരം എന്നതിൻ്റെ സൂചനയാണ് കെ.വി.സജയിനെതിരായ ആക്രമണത്തിലൂടെ തെളിയുന്നത്. കേരളം ഈ ഭീഷണിയെ അനുവദിക്കരുത്.

TAGS :

Next Story