Quantcast

'പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതില്‍ തീരുമാനം നാളെ': പി.വി അന്‍വര്‍

പാലക്കാട് മണ്ഡലത്തില്‍ സര്‍വേ നടത്തിയതായും ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും അന്‍വര്‍

MediaOne Logo

Web Desk

  • Updated:

    2024-10-22 06:46:11.0

Published:

22 Oct 2024 6:45 AM GMT

pv anwar mla
X

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഡിഎംകെ സ്വതന്ത്ര സ്ഥാനാർഥി മിൻഹാജിനെ പിൻവലിക്കുന്ന കാര്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് പി.വി അൻവർ എംഎൽഎ. ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കില്ല. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സർവ്വേ നടക്കുന്നുണ്ട്. സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും പി.വി അൻവർ മീഡിയവണിനോട് പറഞ്ഞു.

അതേസമയം അൻവറുമായി യാതൊരു ഡീലിനു മില്ലെന്നാണ് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞത്. പി.വി അൻവറുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പാലക്കാടും ചേലക്കരയിലും സിപിഎം- ബിജെപി ഡീൽ ആണെന്നും ഹസൻ പറഞ്ഞിരുന്നു.

യുഡിഎഫ് അൻവറുമായി മറ്റ് ചർച്ചകൾ നടത്തിയിട്ടില്ല. അൻവർ പറഞ്ഞത് ആർക്കും അംഗീകരിക്കാനാവില്ല. അദ്ദേഹം കണ്ടെത്തിയ സ്ഥാനാർഥി പി. സരിനെ പോലെ സീറ്റ് കിട്ടാതെ പോയ ആളാണ്. അൻവറുമായി ഒരു ഡീലുമില്ല. അൻവർ ഡീൽ പറയുകയും പിണറായിയെ ജയിപ്പിക്കാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിലപാടുകൾ സ്വീകരിക്കുകയാണെന്നും ഹസന്‍ ആരോപിച്ചിരുന്നു.

യുഡിഎഫുമായി വിലപേശാൻ ആരെയും അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. ചേലക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പറയാൻ പി.വി അൻവർ എംഎൽഎ ആയിട്ടില്ലെന്നും സതീശൻ പറഞ്ഞിരുന്നു.


TAGS :

Next Story