Quantcast

ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ട: വിമർശനവുമായി കെ.കെ രമ

ഈ വർഷവും കേരളീയം സംഘടിപ്പിക്കുന്നതിനെയും രമ വിമർശിച്ചു

MediaOne Logo

Web Desk

  • Published:

    9 July 2024 10:22 AM GMT

Decision to give relief to TP case accused government agenda: KK Rama with criticism,latets newsടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ട: വിമർശനവുമായി കെ.കെ രമ
X

കോഴിക്കോട്: ടി.പി വധക്കേസ് പ്രതികൾക്ക് ജാമ്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ടയെന്ന രൂക്ഷവിമർനവുമായി കെ.കെ രമ എം.എൽ.എ. സർക്കാറിന്റെ അറിവോടെയല്ലാതെ എങ്ങനെയാണ് ഉദ്യോഗസ്ഥർ ജാമ്യത്തിൽ ഇളവ് നൽകുകയെന്ന് ചോദിച്ച രമ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്നും ആരോപിച്ചു. 'കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ടി.പിയുടേത്, കേസിൽ സർക്കാർ അപ്പീൽ പോകാത്തത് എന്തുകൊണ്ടാണ്?, പ്രതികളെ പുറത്തിറക്കണം എന്നുള്ളതാണ് സർക്കാർ അജണ്ട', രമ പറഞ്ഞു.

അതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വർഷവും കേരളീയം സംഘടിപ്പിക്കാനൊരുങ്ങുന്ന സർക്കാറിനെതിരെയും കെ.കെ രമ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ കേരളീയത്തിൽ പരിപാടി അവതരിപ്പിച്ച കലാകാരന്മാർക്ക് പണം കൊടുത്തിട്ടില്ല. കഴിഞ്ഞ കേരളീയവുമായി ബന്ധപ്പെട്ട് കണക്കിതുവരെ പറഞ്ഞിട്ടില്ലെന്നും അത് പറയാതെയാണ് വീണ്ടും കേരളീയം സംഘടിപ്പിക്കുന്നതെന്നും അത് ശരിയായ നടപടിയല്ലെന്നും കെ.കെ രമ പറഞ്ഞു.

TAGS :

Next Story