ലോക്കപ്പിൽ നിന്ന് പ്രതി ഇറങ്ങിയോടി ആറ്റിൽ ചാടി മരിച്ച സംഭവം; പൊലീസുകാർക്ക് സസ്‌പെൻഷൻ
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഫോൺ ചെയ്യാനായി മാറിയപ്പോഴാണ് പ്രതി ഇറങ്ങി ഓടിയത്. പ്രതി തൊടുപുഴയാറ്റിൽ ചാടുകയായിരുന്നു.
തൊടുപുഴയിൽ ലോക്കപ്പിൽ നിന്ന് പ്രതി ഇറങ്ങിയോടി ആറ്റിൽ ചാടി മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ ഷാഹുല്‍ ഹമീദ്, സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നിരവധി കേസുകളിൽ പ്രതിയായ ഷാഫിയെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായിരുന്നു. ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഫോൺ ചെയ്യാനായി മാറിയപ്പോഴാണ് പ്രതി ഇറങ്ങി ഓടിയത്. പ്രതി തൊടുപുഴയാറ്റിൽ ചാടുകയായിരുന്നു.
കോതമംഗലത്ത് നിന്നെത്തിയ സ്കൂബ സംഘമാണ് തെരച്ചിൽ നടത്തിയത്. ഉച്ചയോടെ മൃതദേഹം ലഭിച്ചു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ ഫയർ ആൻറ് സെക്യൂ ടീമിലെ സ്കൂബ ടീം വണ്ടിപ്പെരിയാറിൽ പ്രത്യേക ഡ്യൂട്ടിയിലായതിനാൽ തെരച്ചിൽ വൈകി. ഇതോടെയാണ് കോതമംഗലത്ത് നിന്ന് മറ്റൊരു സംഘത്തെ വിളിച്ചു വരുത്തിയത്.
Adjust Story Font
16