Quantcast

ആലപ്പുഴ കൊലപാതകത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി.ജി.പി

കൊലപാതക കേസ് പ്രതികളെ പിടികൂടാൻ പൊലീസിന്‍റെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    19 Dec 2021 6:32 AM GMT

ആലപ്പുഴ കൊലപാതകത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി.ജി.പി
X

ആലപ്പുഴ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാകും അന്വേഷണ ചുമതല. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിന് നേതൃത്വം നൽകിയവരെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാവും. പൊലീസിന്റെ ഭാഗത്ത് ജാഗ്രത കുറവുണ്ടായിട്ടില്ലെന്നും സംഭവ സ്ഥലത്ത് പൊലീസ് സുരക്ഷ നൽകിയിരുന്നെന്നും ഡി.ജി.പി പറഞ്ഞു. ആവർത്തിച്ചുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാതലത്തിൽ സംസ്ഥാനവ്യാപകമായി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇനിയൊരു സംഭവം നടക്കാനിടയില്ലാത്ത വിധം കൊലപാതകത്തിൽ പങ്കാളികളായ നേതാക്കളെയുൾപ്പടെ പിടികൂടുമെന്നും ഡി.ജി.പി പറഞ്ഞു.

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിന്‍ ബി.ജെ.പി നേതാവായ രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ കെ.എസ് ഷാനെ അഞ്ചംഗ സംഘം വെട്ടികൊലപ്പെടുത്തിയപ്പോൾ, ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ എട്ടോളം പേർ ചേർന്ന് വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. ജില്ലയില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇരട്ട കൊലപാതകത്തെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കൊലപാതക കേസ് പ്രതികളെ പിടികൂടാൻ പൊലീസിന്‍റെ കർശന നടപടിയുണ്ടാകുമെന്നും ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കി പത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

DGP Anil Kanth says special team will probe Alappuzha murders. The ADGP in charge of law and order will be in charge of the investigation. The DGP told the media that the police were not involved in the incident.

TAGS :

Next Story