Quantcast

ധീരജ് വധം: കത്തി കണ്ടെത്താനായില്ല; വീണ്ടും തെളിവെടുപ്പ് നടത്തിയേക്കും

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് കവാടത്തിലും കത്തിക്കുത്ത് നടന്നയിടത്തുമായിരുന്നു പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    20 Jan 2022 1:33 AM GMT

ധീരജ് വധം: കത്തി കണ്ടെത്താനായില്ല; വീണ്ടും തെളിവെടുപ്പ് നടത്തിയേക്കും
X

ഇടുക്കിയിൽ എസ്.എഫ്.ഐ.പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെടുക്കാനായില്ല. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് കവാടത്തിലും കത്തിക്കുത്ത് നടന്നയിടത്തുമായിരുന്നു പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. ആയുധം കണ്ടെടുക്കാനാകാത്ത സാഹചര്യത്തിൽ പ്രതികളുമായി വീണ്ടും തെളിവെടുപ്പ് നടത്തിയേക്കും.

കേസിലെ ഒന്നാം പ്രതി നിഖിൽ പൈലി രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരെ ഈ മാസം 22 വരെയും മൂന്ന്,നാല്, അഞ്ച്‌ പ്രതികളായ ജിതിൻ, ടോണി, നിതിൻ എന്നിവരെ ഈ മാസം 21 വരെയുമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

TAGS :

Next Story