'പൂരനഗരിയിലേക്ക് ആംബുലൻസിൽ പോയിട്ടില്ല, കണ്ടതെല്ലാം മായക്കാഴ്‌ച'- സുരേഷ് ഗോപി
ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു
തൃശൂർ: പൂര നഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയത്. ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി. പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ വാസ്തവം പുറത്തുവരില്ലെന്നും, പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കരയിലെ എൻ.ഡി.എ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്‌ച മായക്കാഴ്‌ചയാണോ യഥാര്‍ഥ കാഴ്‌ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്താൻ ചങ്കൂറ്റമുണ്ടോ എന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു.
കേരളത്തിലെ മുന്‍മന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരടക്കം പലരും ചോദ്യംചെയ്യപ്പെടാന്‍ യോഗ്യരാണെന്ന ഭയം അവര്‍ക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ വടക്കുംനാഥന്റെ ചുവന്ന സത്യം ദ്രവിച്ച് മലച്ചുവീഴും. ഞാനവിടെ ചെല്ലുന്നത് 100 കണക്കിന് പൂരപ്രമേികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാന്‍ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Adjust Story Font
16