പ്ലസ്ടുവിന് പകരമായുള്ള കോഴ്സുകളിലും മലബാറിനോട് വിവേചനം
പോളിടെക്നിക്ക് , ഐ.ടി.ഐ , വി.എച്ച്.എസ്.ഇ കോഴ്സുകൾക്കും വിദ്യാർഥികൾക്ക് ആനുപാതികമായി സീറ്റില്ല
പ്രതീകാത്മക ചിത്രം
മലപ്പുറം: പ്ലസ്ടുവിന് പകരമായുള്ള കോഴ്സുകളിലും മലബാറിനോട് വിവേചനം. പോളിടെക്നിക്ക് , ഐ.ടി.ഐ , വി.എച്ച്.എസ്.ഇ കോഴ്സുകൾക്കും വിദ്യാർഥികൾക്ക് ആനുപാതികമായി സീറ്റില്ല. വിദ്യാർഥികൾ കൂടുതലും മലബാർ ജില്ലകളിൽ നിന്നാണെങ്കിലും കൂടുതൽ സീറ്റുകൾ തെക്കൻ കേരളത്തിലാണ്.
വി.എച്ച്.എസ്.ഇ,ഐ.ടി.ഐ , പോളിടെക്നിക് കോഴ്സുകളിലായി 72641 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 47491 സീറ്റും തൃശൂര്‍ മുതൽ തിരുവനന്തപുരം ജില്ലകളിലാണ്. 79730 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ മലപ്പുറത്ത് വി.എച്ച്.എസ്.ഇ, ഐ.ടി.ഐ , പോളിടെക്നിക് കോഴ്സുകളിലായി 4800 സീറ്റുകളാണ് ഉള്ളത്. മലപ്പുറത്തെ കുട്ടികളുടെ പകുതി എണ്ണം പോലും ഇല്ലാത്ത തിരുവനന്തപുരത്തും കൊല്ലത്തും സീറ്റുകൾ മലപ്പുറത്തിൻ്റെ ഇരട്ടിയുണ്ട്.
എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 424772 വിദ്യാർഥികളാണ് സംസ്ഥാനത്ത് നിന്നും ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. ഇതിൽ 231000 വിദ്യാർഥികളും മലബാറിൽ നിന്നാണ് 72641 വി.എച്ച്.എസ്.ഇ , ഐ.ടി.ഐ , പോളിടെക്നിക് കോഴ്സുകളിൽ 25150 മാത്രമാണ് മലബാറിലുള്ളത്.
അതേസമയം മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരത്തിലേക്ക് .എസ്. കെ. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി മലപ്പുറം നഗത്തിൽ ഇന്ന് നൈറ്റ് മാർച്ച് സംഘടിപ്പിക്കും . ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം മെമ്മോറിയൽ സമര പ്രഖ്യാപനം നടത്തി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപെട്ട് തുടർച്ചയായ സമരങ്ങൾ നടത്തനാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം . വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹജിയുടെ പേരമകൾ ഹാജറ വാരയിൽ കുന്നത്ത് സമരം പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് കെ. എം ഷെഫ്രിൻ , മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ അടക്കമുള്ളവർ മലപ്പുറം മെമ്മോറിയൽ സമര പ്രഖ്യാപന പരിപാടിയിൽ സംസാരിച്ചു.
Adjust Story Font
16