Quantcast

കോട്ടയം പാർലമെൻ്റ് സീറ്റിനായി യു.ഡി.എഫിൽ ചർച്ചകൾ സജീവം; ജോസഫ് വിഭാഗത്തിനു തന്നെ സീറ്റ് നൽകാന്‍ സാധ്യത

പി.ജെ ജോസഫ്,അപു ജോസഫ് അടക്കമുള്ള പേരുകളും ചർച്ചകളിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-26 01:14:45.0

Published:

26 Sep 2023 1:02 AM GMT

kerala congress
X

മോന്‍സ് ജോസഫ്/പി.ജെ ജോസഫ്

കോട്ടയം: കോട്ടയം പാർലമെൻ്റ് സീറ്റിനായി യു.ഡി.എഫിൽ ചർച്ചകൾ സജീവം. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനു തന്നെ സീറ്റ് നൽകാനാണ് സാധ്യത. പി.ജെ ജോസഫ്,അപു ജോസഫ് അടക്കമുള്ള പേരുകളും ചർച്ചകളിലുണ്ട് . സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം യു.ഡി.എഫ് നേതൃത്വം തള്ളി.

കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പ് തന്നെ ലഭിക്കുമെന്ന കാര്യത്തിൽ നേതൃത്വത്തിന് ഉറപ്പ് ലഭിച്ചു.സാമുദായിക സമവാക്യങ്ങളും മുന്നണി മര്യാദകളും പാലിച്ചാണ് യു.ഡി.എഫും കോൺഗ്രസ് നേതൃത്വവും ധാരണ. ശക്തനായ സ്ഥാനാർഥി എത്തിയാലെ മാണി ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റിനെ പിടിച്ചെടുക്കാൻ കഴിയുവെന്ന് മുന്നണി നേതൃത്വം വിലയിരുത്തുന്നു. പാർട്ടി ചെയർമാൻ പി.ജെ ജോസഫ് , മോൻസ് ജോസഫ് എന്നിവരിൽ ആരെങ്കിലും മത്സരിക്കണമെന്നാണ് യു.ഡി.എഫ് മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യം.

എം.എല്‍.എ ആയ മോൻസിന് നിയമസഭ വിട്ട് ലോക്സഭയിലേക്ക് പോകാൻ താല്പര്യമില്ല. പിജെ ജോസഫ് മാറി നിന്നാൽ പകരം മകൻ അപു ജോസഫിനാണ് സാധ്യത. അങ്ങെനെയെങ്കിൽ ഫ്രാൻസിസ് ജോർജ് പിസി തോമസ് എന്നിവരുടെ സാധ്യത അടയും. പകരം ഇരുവർക്കും നിയമസഭാ സീറ്റ് നൽകി പ്രശ്ന പരിഹാരത്തിനാണ് ശ്രമം.എന്നാൽ കോട്ടയം സീറ്റ് ഉന്നമിട്ട് നിൽക്കുന്ന പല മുതിർന്ന കോൺഗ്രസ് നേതാക്കളും അവസാനവട്ട ചർച്ചകൾ വരെ പ്രതീക്ഷയിലാണ്. കേരളാ കോൺഗ്രസിൽ തർക്കമുണ്ടായാൽ അത് മുതലാക്കാനാണ് ഇവരുടെ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കുന്നത് കെ.എം മാണി ഉൾപ്പെടെ സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം ഉണ്ടായ മാറ്റമായിരുന്നു കേരള കോൺഗ്രസിന്‍റെ പിളർപ്പിന് കാരണമായത്.



TAGS :

Next Story