Quantcast

പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം; ശോഭാ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിച്ചു

സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്ന് നിർദേശം

MediaOne Logo

Web Desk

  • Published:

    21 Oct 2024 5:15 AM GMT

പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം; ശോഭാ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിച്ചു
X

പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിച്ചു. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ വെച്ച ഫ്ലക്സാണ് കത്തിച്ചത്. പാലക്കാട്ട് ബിജെപിയിൽ കനത്ത ഭിന്നത തുടരവെയാണ് ഫ്ലക്സ് കത്തിയ നിലയിൽ കാണുന്നത്.

അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും പാലക്കാട് ബിജെപിയിലെ ഭിന്നതക്കു പരിഹാരമായില്ല. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. 70ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് 21 പേർ മാത്രമാണ് എത്തിയത്.

നഗരസഭ കൗൺസിലമാരിൽ ഭൂരിഭാഗം പേരും യോഗത്തിൽ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്നും നിർദേശം നൽകി. സി. കൃഷ്ണകുമാർ പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

TAGS :

Next Story