Quantcast

കൊച്ചിയെ കൊല്ലരുത്; പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭയിൽ

ബ്രഹ്മപുരത്ത് അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

MediaOne Logo

Web Desk

  • Updated:

    2023-03-13 04:46:30.0

Published:

13 March 2023 4:43 AM GMT

കൊച്ചിയെ കൊല്ലരുത്; പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭയിൽ
X

തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിനെതിരെ പ്ലക്കാർഡുമായി പ്രതിപക്ഷം. കൊച്ചിയെ കൊല്ലരുത്, കേരളത്തിന് സർക്കാരുണ്ടോ, കൊച്ചി കോർപ്പറേഷന് നാഥൻ ഉണ്ടോ എന്നീ ചോദ്യങ്ങളാണ് പ്ലക്കാർഡുകളിലൂടെ പ്രതിപക്ഷം ചോദിക്കുന്നത്.

ബ്രഹ്മപുരത്ത് അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി.ജെ വിനോദാണ് നോട്ടീസ് നൽകിയത്. 'പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയത് മൂലം മാരകമായ വിഷവാതകം അന്തരീക്ഷത്തിൽ കലർന്നിട്ടുണ്ട്'. അതിനാൽ ഈ ഗുരുതര പ്രശ്നം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

തീപിടിത്തം നിയന്ത്രിക്കുന്നതിലും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളും ഇന്ന് നിയമസഭയിൽ നടക്കും. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയും പുകയും പൂർണമായും അണച്ചെന്ന് സർക്കാർ അറിയിച്ചു. മറ്റൊരുബ്രഹ്മപുരം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കർമ്മപദ്ധതി നടപ്പാക്കുമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പ്ലാന്‍റില്‍ തീ പിടിച്ച് പന്ത്രണ്ടാം ദിവസമാണ് കാര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലേക്കെത്തുന്നത്. തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും പുക ഉയരാനുള്ള സാധ്യതഉള്ളതിനാൽ ജില്ലാഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ നീരീക്ഷണം തുടരും. അതേസമയം ബ്രഹ്മപുരം വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്ന് പ്രതിഷേധിക്കും. വിവാദങ്ങൾക്കിടെ കൊച്ചി കോർപറേഷന്‍റെ കൗൺസിൽ യോഗം ഇന്ന് ചേരുന്നുണ്ട്. തീ പിടിത്തത്തിൽ അട്ടിമറി സാധ്യത ആരോപിച്ച് മേയറുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടും.

TAGS :

Next Story