Quantcast

യോഗ്യത ഇല്ലാത്തവർക്ക് ഡോക്ടറേറ്റ്; എംജി സർവകലാശാലക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ

രാഷ്ട്രീയ താല്പര്യവും വ്യക്തി താല്പര്യവും മാത്രമാണ് തീരുമാനത്തിന് പിന്നിലെന്നും ആരോപണമുണ്ട്

MediaOne Logo

Web Desk

  • Published:

    15 Sep 2022 1:46 AM GMT

യോഗ്യത ഇല്ലാത്തവർക്ക്  ഡോക്ടറേറ്റ്; എംജി സർവകലാശാലക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ
X

കോട്ടയം: എം ജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് വിവാദത്തിൽ പ്രൊഫസർ എംകെ സാനു ഒഴികെയുള്ള മൂന്ന് പേർക്കും ഡോക്ടറേറ്റ് നല്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ. രാഷ്ട്രീയ താല്പര്യവും വ്യക്തി താല്പര്യവും മാത്രമാണ് തീരുമാനത്തിന് പിന്നിലെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണങ്ങൾ സർവകലാശാല നിഷേധിച്ചു

ഇത്തവണ പ്രഫസർ എം കെ സാനു ഉൾപ്പടെ നാല് പേർക്കാണ് ഓണററി ഡോക്ടറേറ്റ് എംജി സർവ്വകലാശാല നൽകുന്നത്. മലയാള സാഹിത്യത്തിന് നൽകിയ നിർണ്ണായ സംഭാവനകൾ പരിഗണിച്ച് ഡി.ലിറ്റാണ് സാനുമാഷിന് നൽകുന്നത്. എന്നാൽ പ്രഫസർ സ്കറിയ സക്കറിയാക്ക് ഇതോടൊപ്പം ഡി.ലിറ്റ് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. യാതൊരു മാനദണ്ഡവും പാലികാതെയാണ് ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകുന്നതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആരോപണം.

ഫ്രാൻസിലെ ഗവേഷകരായ പ്രെഫ. ഡിഡിയർ റൂസിനും പ്രഫ. യവ്സ് ഗ്രോഹെൻസിനും ഡോക്ടർ ഓഫ് സയസിൽ ഓണററി ഡോക്ടറേറ്റ് നൽകും. ഇതിനെതിരെയും ആരോപണമുണ്ട്. വിസിയുടെ കോ ഓതർമാരായ ഇവർക്ക് ഡോക്ടറേറ്റ് നൽകുന്നത് വ്യക്തി താല്പര്യമെന്നാണ് ആരോപണം. എന്നാൽ സർവ്വകലാശാല ആരോപണങ്ങൾ തള്ളിക്കളയുകയാണ്.

TAGS :

Next Story