ഇരട്ട കൊലപാതകം : നെന്മാറ എസ്എച്ച്ഒയെ സസ്പെൻ്റ് ചെയ്തു
എസ്‌എച്ച്ഒക്ക് വീഴ്ച്ച പറ്റിയെന്ന എസ്‌പിയുടെ റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകമാണ് നടപടി

പാലക്കാട് : നെന്മാറ ഇരട്ട കൊലപാതകത്തിലെ പ്രതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ നെന്മാറ എസ്‌എച്ച്ഒക്ക് സസ്പെൻഷൻ. മഹേന്ദ്ര സിംഹനെതിരെയാണ് നടപടി. എസ്‌എച്ച്ഒക്ക് വീഴ്ച്ച പറ്റിയെന്ന എസ്‌പിയുടെ റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകമാണ് നടപടി.
പ്രതിയായ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാദികൾ എസ്‌എച്ച്ഒ ഗൗനിച്ചില്ലെന്നും ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്.പി പറഞ്ഞിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയെ അറിയിച്ചിരുന്നെങ്കിൽ ജാമ്യം തന്നെ റദ്ദാക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്നും പ്രതി സ്റ്റേഷനകത്ത് വരാൻ വിസമ്മതിച്ചപ്പോൾ പുറത്ത്പോയി സംസാരിച്ചത് ശരിയല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Next Story
Adjust Story Font
16