ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ നാരീ പുരസ്കാരം മീഡിയവണിന്
മീഡിയവൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സ്വാന്തന സാജുവിനാണ് പുരസ്കാരം

തിരുവനന്തപുരം: ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ നാരീ പുരസ്കാരം മീഡിയവണിന്. മീഡിയ വൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സ്വാന്തന സാജുവിനാണ് പുരസ്കാരം. വിവിധ മേഖലകളിൽ ഉൾപ്പെടുന്ന വനിതകൾക്കാണ് നാരീ പുരസ്കാരം നൽകുന്നത്.
തിരുവനന്തപുരം കേന്ദ്രമായി രാജ്യത്താകമാനമുള്ള കലാ, സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുൽകലാം സ്റ്റഡി സെൻ്റർ.
Next Story
Adjust Story Font
16