"കമ്മ്യൂണിസം മതവിരുദ്ധം; പ്രചാരണം ശക്തമാക്കണം" - സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്‍വി
ദാറുൽഹുദാ പൂർവ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച 'മതനിരാസത്തിനും പാരമ്പര്യനിഷേധത്തിനും തിരുത്ത്' കാമ്പയിനിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്
കമ്മ്യൂണിസം മതവിരുദ്ധമാണെന്നും അതിനെതിരെ പ്രചരണം ശക്തമാക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും 'സുപ്രഭാതം' ദിനപത്രം എഡിറ്ററുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂർവവിദ്യാർത്ഥി സംഘടന 'ഹാദിയ' സംഘടിപ്പിച്ച 'മതനിരാസത്തിനും പാരമ്പര്യനിഷേധത്തിനും തിരുത്ത്' കാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഷപ്രച്ഛന്നനായി മെല്ലെ മെല്ലെയാണ് കമ്മ്യൂണിസം പോലുള്ള ആശയങ്ങൾ വിശ്വാസ സമൂഹത്തിലേക്ക് കടന്നുവരികയെന്നും അവസാനം, വിശ്വാസ-അനുഷ്ഠാന-ആരാധനാ കാര്യങ്ങളിൽ കൈകടത്തുമെന്നും അദ്ദേഹം പറഞ്ഞു.
'പൂർവകാലം മുതലേ ലോകമെങ്ങുമുള്ള മതപണ്ഡിതർ കമ്മ്യൂണിസത്തിന് എതിരായിരുന്നു. ലോകത്തിന്റെ നാനാഭാഗത്ത് കമ്മ്യൂണിസത്തിനെതിരെ പ്രസിദ്ധീകരിക്കപ്പെട്ട ഫത്‌വകൾ ലഭ്യമാണ്. ദൈവനിഷേധ പ്രസ്ഥാനം എന്ന നിലക്കാണ്, രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്കല്ല അവർ കമ്മ്യൂണിസത്തെ കണ്ടത്...' ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു.
പശ്ചിമ ബംഗാളിൽ 35 വർഷം നഗ്നതാണ്ഡവമാടിയ ശേഷം ഈ പ്രസ്ഥാനം തൂത്തെറിയപ്പെട്ടു. ലോകത്തെങ്ങും ഇങ്ങനെയാണ് സംഭവിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമായിട്ട് 98 വർഷമായി. ഈ സംഘടനയിൽ ഉണ്ടായിരുന്ന എല്ലാ പണ്ഡിതന്മാരും കമ്മ്യൂണിസത്തിന് എതിരായിരുന്നു. - ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:
Adjust Story Font
16