Quantcast

കൊടുവള്ളി മണ്ഡലത്തിൽ വിദ്യാഭ്യാസ മുന്നേറ്റം; കോഴിക്കോട് ഐ.ഐ.എമ്മുമായി ധാരണയായി

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്‌മെന്‍റ് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയും ഡോ. എം.കെ മുനീറും ധാരണാപത്രത്തിൽ ഒപ്പുവച്ചു

MediaOne Logo

Web Desk

  • Published:

    15 Sep 2022 3:46 PM GMT

കൊടുവള്ളി മണ്ഡലത്തിൽ വിദ്യാഭ്യാസ മുന്നേറ്റം; കോഴിക്കോട് ഐ.ഐ.എമ്മുമായി ധാരണയായി
X

കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഡോ. എം.കെ മുനീർ എം.എൽ.എ നടപ്പിലാക്കുന്ന ഉന്നതി- ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഡി.പി.ആർ തയ്യാക്കുന്നതിനും പദ്ധതി നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനും ഐ.ഐ.എം കോഴിക്കോടുമായി ധാരണയായി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്‌മെന്‍റ് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയും ഡോ. എം.കെ മുനീറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കൊടുവള്ളി നിയോജക മണ്ഡലത്തിന്റെ നിരന്തരവും സമഗ്രവുമായ വികസനം ലക്ഷ്യംവെച്ചു കൊണ്ട് തുടക്കം കുറിക്കുന്ന ബ്രഹത് പദ്ധതിയാണ് ഉന്നതി. ദേശീയ, അന്തർദേശീയ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിനു കൊടുവള്ളി മണ്ഡലത്തിലെ യുവതലമുറയെ പ്രാപ്തമാക്കുകയാണ് പ്രധാന ലക്ഷ്യം. മണ്ഡലത്തിനു ആവശ്യമായ വിദ്യാഭ്യാസ തൊഴിൽ മേഖലകളെ കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പഠനം നടത്തും. വിവിധ വിദ്യാഭ്യാസ തൊഴിൽ മേഖലകളെ കുറിച്ച് ശാസ്ത്രീയമായി പഠന ഗവേഷണവും ആരംഭിക്കും. പ്രൊജക്റ്റ് റിപ്പോർട്ടിനു വേണ്ടിയിട്ടുള്ള ആമുഖ പഠനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം ലക്ഷ്യംവയ്ക്കുന്ന മറ്റു മേഖലകളെ കുറിച്ചുള്ള പഠനവും നടത്തി ഐ.ഐ.എം.കെ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും. നാടിന്റെ സാമൂഹികവും സാമ്പത്തിവുമായ വെല്ലുവിളികളും ജനങ്ങളുടെ മാനസികമായ അവസ്ഥകളും ശാസ്ത്രീയമായ രീതിയിൽ പഠിച്ചുകൊണ്ട് പുരോഗതിയിലേക്കുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയ്യുകയെന്ന് ഡയരക്ടർ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ ലഭിക്കാത്ത സാഹചര്യം വിലയിരുത്തി. യുവാക്കളുടെ തൊഴിൽ നൈപുണ്യം വിശകലനം ചെയ്യാനും ആവശ്യമായ ട്രൈനിങ് നേടാനും ഉന്നതിയിലൂടെ കഴിയും. കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്താനുള്ള സംവിധാനങ്ങൾ, കാർഷിക യന്ത്രങ്ങളുടെ പരിശീലനം, അവയെ കുറിച്ചുള്ള ക്ലാസുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യരംഗത്തെ വളർച്ചയും ലക്ഷ്യംവയ്ക്കുന്നു. കായിക മേഖലയിൽ കഴിവ് തെളിയിച്ച അനേകം യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകും പ്രൊജക്റ്റ് റിപ്പോർട്ട് ലഭിക്കുന്നതോട് കൂടി പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിൽ നോളേജ് സെന്ററും വളന്റിയർ വിങ്ങും രൂപീകരിക്കും .

കൊടുവള്ളി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന്റെ ഡീറ്റൈൽഡ് റിപ്പോർട്ട് തയ്യാറാവുന്നതോട് കൂടി ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ സാധിക്കുമെന്ന് ഡോ. എം.കെ മുനീർ പറഞ്ഞു. ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ചീഫ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസർ ലറ്റ്. കേണല്‍ എം. ജൂലിയസ് ജോർജ്, പ്രൊഫസർമാരായ ഡോ. അനുപ് ശേഖർ, സൂര്യപ്രകാശ് പതി, മാനേജർ ഇന്റർനാഷണൽ റിലേഷൻ അഷ്‌റഫ് ആദി രാജ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ രാഘവൻ അടുക്കത്ത്, പി.പി നസ്രി, ജെ.ടി അബ്ദുറഹിമാൻ, സി.കെ സലീം, അബ്ദു വെള്ളറ സംബന്ധിച്ചു.

Summary: An agreement was reached between Dr. MK Muneer MLA and IIM Kozhikode for the various educational projects in Koduvally constituency

TAGS :

Next Story