Quantcast

കോഴിക്കോട് പേരാമ്പ്രയിൽ ഡിആർഐ റെയ്ഡ്; 3.22 കോടി പിടിച്ചെടുത്തു

ഡിആർഐയുടെ മഹാരാഷ്ട്ര സംഘമാണ് ഇന്നു രാവിലെ കേരളത്തിലെത്തിയത്

MediaOne Logo

Web Desk

  • Published:

    24 Sep 2024 6:59 PM GMT

DRI seizes Rs 3.22 crore from gold wholesaler in Perambra
X

കോഴിക്കോട്: പേരാമ്പ്രയിൽ ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) റെയ്ഡ്. സ്വർണ മൊത്തവ്യാപാരിയിൽനിന്ന് 3.22 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

സ്വർണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണു പിടിയിലായത്. കാറിലെ രഹസ്യ അറയിൽ ഉൾപ്പെടെയാണ് ഇവർ പണം സൂക്ഷിച്ചിരുന്നത്.

ഡിആർഐയുടെ മഹാരാഷ്ട്ര സംഘമാണ് ഇന്നു രാവിലെ കേരളത്തിലെത്തിയത്. താമരശ്ശേരി മുതൽ സംഘത്തെ പിന്തുടരുകയായിരുന്നു ഇവർ. തുടർന്ന് പേരാമ്പ്ര ചിരുതക്കുന്നിൽ സ്വർണവ്യാപാരിയുടെ വസതിയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.

എറണാകുളം, കോഴിക്കോട് ഡിആർഐ സംഘങ്ങളും റെയ്ഡിൽ പങ്കെടുത്തു. രാത്രി 10.45 വരെ പരിശോധന നീണ്ടു.

Summary: DRI seizes Rs 3.22 crore from gold wholesaler in Perambra, Kozhikode

TAGS :

Next Story