ലൈസൻസ് ഇല്ലാതെ സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ; കുട്ടികളെ വീട്ടിലെത്തിച്ച് എംവിഡി
നിയമവിരുദ്ധമായി വാഹനങ്ങളിൽ പതിച്ച ബാനറുകളും പരസ്യങ്ങളും നീക്കം ചെയ്ത് താക്കീത് നൽകി
കൊല്ലം: ലൈസൻസ് ഇല്ലാത്തയാൾ കുട്ടികളെയും കൊണ്ട് വണ്ടി ഓടിച്ചു പിടിക്കപ്പെട്ടാൽ വണ്ടിയിലെ കുട്ടികൾ എന്ത് ചെയ്യും? ലൈസൻസ് ഇല്ലാതെ കൊല്ലം വെളിച്ചിക്കാലയിലെ സ്വകാര്യ പ്രി പ്രൈമറി സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. സ്കൂളിലെ വാഹനം, ആർ.ടി.ഒ എൻഫോഴ്സ്മെൻറ് പിടികൂടി. വിദ്യാർഥികളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തിച്ചു.
പരിശോധനയിൽ വണ്ടി പിടിച്ചു. വാഹനത്തിന്റെ നികുതിയും അടച്ചിരുന്നില്ല. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരണ്‍ ആണ് വാഹനം ഓടിച്ചത്. റോഡ് സുരക്ഷാ വാരത്തിൻ്റെ ഭാഗമായി ജില്ലയിൽ സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് സ്കൂള്‍ ബസ് പിടിച്ചത്. നിയമവിരുദ്ധമായി വാഹനങ്ങളിൽ പതിച്ച ബാനറുകളും പരസ്യങ്ങളും നീക്കം ചെയ്ത് താക്കീത് നൽകി. തുടർന്നും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്‌തമാക്കി.
Next Story
Adjust Story Font
16