Quantcast

'നീയില്ലാതെ ഞാനില്ല'ഭാര്യ അമാലിന് ജന്മദിനാശംസ നേർന്ന് ദുൽഖർ സൽമാന്റെ പോസ്റ്റ്

2011 ഡിസംബർ 22 നാണ് ദുൽഖർ സൽമാൻ അമാൽ സൂഫിയയെ ജീവിത പങ്കാളിയാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2021-09-04 11:52:53.0

Published:

4 Sep 2021 11:40 AM GMT

നീയില്ലാതെ ഞാനില്ലഭാര്യ അമാലിന് ജന്മദിനാശംസ നേർന്ന് ദുൽഖർ സൽമാന്റെ പോസ്റ്റ്
X

കൊച്ചി: ഭാര്യ അമാലിന് ജന്മദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ദുൽഖർ സൽമാന്റെ പോസ്റ്റ്. കഴിഞ്ഞ പത്തു വർഷം അമാലിന്റെ മനോഹരമായ ജന്മദിനങ്ങൾ ആഘോഷിക്കാനായതും ഇത്ര നല്ല ജീവിത പങ്കാളിയെ കിട്ടിയ സന്തോഷവും കുടുംബ ആൽബത്തിലെ ചിത്രങ്ങൾക്കൊപ്പം താരം പങ്കുവെച്ചു.

എന്റെ പങ്കാളിയും കുട്ടിയുടെ മമ്മയും ആത്മധൈര്യവും സുരക്ഷയും കരുതലുമായ നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്റെ ജീവിതത്തിലേക്ക് വന്നതിനും ജീവിതത്തിന് ലക്ഷ്യവും അർഥവും നൽകിയതിന് നന്ദി. എന്റെ എല്ലാ സ്വപ്‌നവും യാഥാർഥ്യമാക്കിയതിനും ഭാവി പദ്ധതികൾ ആനന്ദകരമാക്കിയതിനും എന്റെ എല്ലാ ഭയവും അസുരക്ഷിതത്വവും നീക്കിയതിനും നന്ദി.

നീയാണ് എന്റെ ശക്തി, എന്റെ ആത്മബലം, ഇവിടെ നമുക്ക് ആഘോഷിക്കാം, ഹാപ്പി ബർത്ത് ഡേ ബേബി! ഐ ലവ് യൂ ലോംഗ് ടൈം!

സ്‌നേഹലിപികളിൽ ദുൽഖർ സൽമാൻ തന്റെ നല്ല പാതിക്ക് ജന്മദിനാശംസകൾ നേർന്നു.

2011 ഡിസംബർ 22 നാണ് ദുൽഖർ സൽമാൻ അമാൽ സൂഫിയയെ ജീവിത പങ്കാളിയാക്കിയത്. മർയമാണ് മകൾ.

നസ്‌റിയ നാസിമും പൃഥ്വിരാജും അമാലിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

Next Story