മോന്‍സണ് വേണ്ടി ചാരപ്പണി ചെയ്തത് ഡി.വൈ.എസ്.പി; ഫോണ്‍ സംഭാഷണം പുറത്തു വിട്ട് പരാതിക്കാര്‍
കോഴിക്കോട്ടെ ആറുപേരുടെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്ന കാര്യം ഡി.വൈ.എസ്.പി പറയുന്നത് സംഭാഷണത്തിൽ വ്യക്തമാണ്
അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മോൻസണ് ചോർത്തി നൽകി. കൊച്ചി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രാജ്മോഹനും മോന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നു. കോഴിക്കോട്ടെ ആറുപേരുടെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്ന കാര്യം ഡി.വൈ.എസ്.പി പറയുന്നത് സംഭാഷണത്തിൽ വ്യക്തമാണ്. ഫോണ്‍ സംഭാഷണം മീഡിയവണിന് ലഭിച്ചു.
മോന്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പിന് ഇരയായവര്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി അത് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രാജ്മോഹന്‍ വിവരങ്ങള്‍ മോന്‍സണ് കൈമാറുന്നത്. തന്നെ വിളിപ്പിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടി ഡി.വൈ.എസ്.പി പറയുന്നതും കേള്‍ക്കാം. കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്നില്‍ ഇപ്പോഴും രാജ്മോഹന്‍ ഡി.വൈ.എസ്.പിയായി ജോലി ചെയ്യുന്നുണ്ട്.
Adjust Story Font
16