അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ മന്ത്രി കെ. ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ബാബുവിന്റെ പേരിലുള്ള 25.82 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
2007 ജൂലായ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നിലവില്‍ എംഎല്‍എയായ കെ. ബാബുവിനെതിരെ വിജിലന്‍സ് നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം നടത്തിയത്. ഇഡി കുറ്റപത്രം സമര്‍പ്പിച്ചതോടെ കെ. ബാബു എംഎല്‍എ വിചാരണ നേരിടേണ്ടിവരും.
Next Story
Adjust Story Font
16