കരുവന്നൂർ കള്ളപ്പണ ഇടപാട്: ആദ്യ കുറ്റപത്രം ഇഡി ഇന്ന് സമർപ്പിക്കും
നടപടി സ്വാഭാവിക ജാമ്യം തടയാൻ
കരുവന്നൂര്‍ സഹകരണ ബാങ്ക്
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന് കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിക്കും. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം. ആദ്യ കുറ്റപത്രത്തിൽ 50 പ്രതികളാണുള്ളതെന്നും ഇതുവരെ കണ്ടെത്തിയത് 90 കോടിയുടെ അഴിമതിയാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഒന്നാംപ്രതി സതീഷ് കുമാറിന്റെയും രണ്ടാംപ്രതി പി പി കിരണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത് സെപ്റ്റംബർ നാലിനായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിൽ നാലു പ്രതികൾക്കെതിരെയും കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇഡി പറയുന്നത്.
Enforcement Directorate's first chargesheet in the Karuvannur black money case will be submitted to a special court in Kalur today.
Adjust Story Font
16