Quantcast

തിരുവനന്തപുരം ഡി.സി.സി സെക്രട്ടറിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

നാദിറ സുരേഷിന്‍റെ വീട്ടിലാണ് പരിശോധന നടന്നത്

MediaOne Logo

Web Desk

  • Published:

    21 March 2023 9:55 PM IST

ThiruvananthapuramDCCSecretaryshouseraid, DCCSecretaryNadiraSureshshouseraid, EDraid,
X

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്. തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് പരിശോധന നടന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.

നാദിറയുടെ ഭർത്താവ് വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം. തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലാണ് അന്വേഷണം സംഘമെത്തിയത്.

ആദ്യം ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെ ഇ.ഡിയും വീട്ടിലെത്തുകയായിരുന്നു. ഉച്ചയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രി 8.30 വരെ നീണ്ടു.

Summary: ED, Income Tax Department raided Thiruvananthapuram DCC Secretary Nadira Suresh's house

TAGS :

Next Story