കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ അനൂപ് ഡേവിസിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറാണ് അനൂപ് ഡേവിസ്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഇ.ഡി അറിയിച്ചു. മറ്റ് സി.പി.എം പ്രാദേശിക നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരുന്നു.
നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രാദേശിക സി.പി.എം നേതാക്കളെ വിളിപ്പിച്ചത്. 11 മണിയോട് കൂടിയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. മുന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അനൂപ് ഡേവിസിനെ വിട്ടയച്ചത്. അതേസമയം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷൻ, സി.പി.എം നേതാവ് മധു, റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ രാജേഷ് എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
Next Story
Adjust Story Font
16