Quantcast

ട്രെയിൻ തീവെപ്പ് കേസ്; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ്

കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-04 14:05:51.0

Published:

4 April 2023 11:34 AM GMT

ട്രെയിൻ തീവെപ്പ് കേസ്; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ്
X

തിരുവനന്തപുരം: ട്രെയിൻ തീവെപ്പ് കേസിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. കേസുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കേസുമായി ബന്ധപ്പെട്ട് ഇന്ന് അന്വേഷണ സംഘത്തിന്റെ യോഗം കോഴിക്കോട് ചേർന്നിരുന്നു. എഡിജിപി എം.ആർ.അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആർപിഎഫ് ഐജി ഈശ്വരറാവുവും യോഗത്തിൽ പങ്കെടുത്തു. അന്വേഷണം ഊർജിതമാണെന്ന് യോഗത്തിന് ശേഷം എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു

ഇതിനിടെ, പ്രതിയെന്ന് സംശയിക്കുന്ന നോയ്‌ഡ സ്വദേശി ഷാറൂഖ് സെയ്‌ഫിയെ കാൺമാനില്ലെന്ന് പിതാവ് മീഡിയവണിനോട്. മാർച്ച് 31 മുതൽ ഷാറൂഖിയെ കാണാനില്ലെന്നാണ് പിതാവ് ഫക്രുദ്ദീൻ സെയ്‌ഫിയുടെ പരാതി. ഷാറൂഖ് സെയ്‌ഫി കേരളത്തിൽ പോയിട്ടില്ലെന്നും തന്റെ മകന് നന്നായി ഇംഗ്ളീഷ് അറിയില്ലെന്നും ഫക്രുദ്ദീൻ സെയ്‌ഫി പറയുന്നു. ഏപ്രിൽ രണ്ടിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു.

ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു കാർപെന്റർ ആണ് എലത്തൂരിലെ ട്രെയിൻ തീവെപ്പ് സംഭവത്തിലെ പ്രതിയെന്ന രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഷാരൂഖ് സെയ്‌ഫിയുടെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിവരികയാണ്.

TAGS :

Next Story