കുടുംബയോഗങ്ങളിലും ഭവനസന്ദർശനങ്ങളിലും കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികള്‍; പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു
വാഹനപര്യടനത്തിനു പിന്നാലെ കുടുംബയോഗങ്ങളും സജീവമാക്കി കളംപിടിക്കാനാണ് യു.ഡി.എഫിന്‍റെ നീക്കം. ജെയ്ക്ക് സി. തോമസ് ഭവനസന്ദർശനങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
കോട്ടയം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു. യു.ഡി.എഫിന്‍റെ കുടുംബയോഗങ്ങൾ ഇന്നലെ ആരംഭിച്ചു. എൽ.ഡി.എഫിന്‍റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വനിത അസംബ്ലി ഇന്ന് പാമ്പാടിയിൽ നടക്കും. ജെയ്ക്ക് സി. തോമസിന്‍റെ ഭവനസന്ദർശനം ഇന്നും തുടരും.
വാഹനപര്യടനത്തിനു പിന്നാലെ കുടുംബയോഗങ്ങളും സജീവമാക്കി കളംപിടിക്കാനാണ് യു.ഡി.എഫിന്‍റെ നീക്കം. ഇന്നലെ വൈകീട്ടോടെ മണ്ഡലത്തിലെ എട്ടിടങ്ങളിൽ ബൂത്തുതല കുടുംബയോഗങ്ങൾ നടന്നു. മുതിർന്ന നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു കുടുംബയോഗങ്ങൾ. മീനടം പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ വാഹനപര്യടനത്തിന് ഇറങ്ങുക. വൈകിട്ട് ആറുമണിയോടെ മാളികപ്പടിയില്‍ പര്യടനം സമാപിക്കും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസ് ഭവനസന്ദർശനങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തിലധികം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാ അസംബ്ലി ഇന്ന് പാമ്പാടി ജങ്ഷനില്‍ നടക്കും. മഹിളാ അസോസിയേഷൻ ദേശീയ നേതാവ് സുഭാഷിണി അലി മുഖ്യാതിഥിയാകും. എൽ.ഡി.എഫ് കുടുംബസംഗമങ്ങളും വികസന സദസ്സുകളും ഇന്നും തുടരും.
എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലും മണ്ഡലത്തിൽ സജീവമായുണ്ട്. കവലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവും ഭവനസന്ദർശനവുമാണു സ്ഥാനാർത്ഥി ഇന്ന് നടത്തുക. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലും മണ്ഡലത്തിൽ സജീവമായി പ്രചാരണത്തിലുണ്ട്. തോട്ടയ്ക്കാട് പഞ്ചായത്തിലാണ് ഇന്ന് ലിജിൻ ലാൽ ഭവനസന്ദർശനത്തിന് ഇറങ്ങുക. വൈകീട്ട് മൂന്നിന് സ്ഥാനാർത്ഥി നയിക്കുന്ന സൈക്കിൾ റാലിയും ഉണ്ടാകും.
Summary: The election campaign is intensifying in Puthuppally
Adjust Story Font
16