Quantcast

'തെരഞ്ഞെടുപ്പ് വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് കാലം കൂടിയാണ്, മാധ്യമങ്ങൾ ആത്മപരിശോധന നടത്തുന്നത് നല്ലത്'; മുഖ്യമന്ത്രി

മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിടുന്നില്ലെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    3 March 2024 1:47 AM GMT

തെരഞ്ഞെടുപ്പ്  വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് കാലം കൂടിയാണ്, മാധ്യമങ്ങൾ ആത്മപരിശോധന നടത്തുന്നത് നല്ലത്; മുഖ്യമന്ത്രി
X

കൊച്ചി: തെരഞ്ഞെടുപ്പ് കാലം വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് കാലം കൂടിയാണെന്നും മാധ്യമങ്ങൾ സ്വയം വിമർശനവും ആത്മപരിശോധനയും നടത്തുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ അന്താരാഷ്ട്ര മാധ്യമോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുലിസ്റ്റര്‍ പ്രൈസ് ജേതാവ് സന ഇർഷാദ് മട്ടു മുഖ്യാതിഥിയായിരുന്നു.

കാക്കനാട് മീഡിയ അക്കാദമിയിൽ ആരംഭിച്ച മൂന്നു ദിവസത്തെ അന്താരാഷ്ട്ര മാധ്യമോത്സവത്തില്‍ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. പുലിസ്റ്റര്‍ പ്രൈസ് ജേതാവും മീഡിയ അക്കാദമി വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡും നേടിയ സന ഇർഷാദ് മട്ടു, ഇന്ത്യൻ മീഡിയ പേഴ്സൺ ഇയർ ഓഫ് ദ അവാർഡ് ജേതാവ് ആർ. രാജഗോപാല്‍ തുടങ്ങിയവര്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു.

45 വര്‍ഷം പിന്നിടുന്ന മീഡിയ അക്കാദമിയെ ദേശീയ തലത്തിലെ മികച്ച മാധ്യമപഠന ഗവേഷണ സ്ഥാപനമായി വളര്‍ത്തുന്നതിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.


TAGS :

Next Story