Quantcast

ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവം: ആനസവാരി കേന്ദ്രം പ്രവർത്തിച്ചത് നിയമവിരുദ്ധമായി; വനം വകുപ്പ് കേസെടുത്തു

ഇടുക്കി ജില്ലയിലെ 9 ആന സഫാരി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണെന്നും കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    21 Jun 2024 6:26 AM GMT

elephant attack,idukki elephant attack,latest malayalam news,keralanews,ഇടുക്കി,ആനസവാരികേന്ദ്രം,വനംവകുപ്പ് കേസെടുത്തു,ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു
X

പ്രതീകാത്മക ചിത്രം

ഇടുക്കി:ഇടുക്കിയലെ ആനസഫാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടതിൽ വനംവകുപ്പ് കേസെടുത്തു.കേരള ഫാം എന്ന ആനസഫാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത് നിയമ വിരുദ്ധമായാണെന്ന് കണ്ടെത്തി. ഇടുക്കി ജില്ലയിലെ 9 ആന സഫാരി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെയാണ് കല്ലാറിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചത്. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് കൊല്ലപ്പെട്ടത്.ലക്ഷ്മി എന്ന പിടിയാനയാണ് ബാലകൃഷ്ണനെ ആക്രമിച്ചത്. മുൻപും ഇത്തരത്തിലുള്ള അക്രമസ്വഭാവം കാട്ടിയിട്ടുള്ള ആനയാണ് ലക്ഷ്മിയെന്നും റിപ്പോർട്ടുകളുണ്ട്.


TAGS :

Next Story