Quantcast

'സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് വെച്ച് എല്ലാ പരിപാടികളും നിർത്തി വെക്കണോ?' പ്രതിപക്ഷ നേതാവിനോട് ഇ.പി ജയരാജൻ

"ബസ് വാങ്ങിയതൊന്നും ഒരു വിവാദവുമല്ല. സാമാന്യബോധം നഷ്ടപ്പെട്ടതിന്റെ ലക്ഷണമാണ് പ്രതിപക്ഷത്തിന്"

MediaOne Logo

Web Desk

  • Updated:

    2023-11-17 08:01:03.0

Published:

17 Nov 2023 7:50 AM GMT

EP Jayarajan responds to VD Satheeshans remark on Navakerala,
X

സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് നവകേരളം നടത്തി സർക്കാരിന്റെ ധൂർത്തെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പ്രതിന്ധി പരിഹരിച്ച് നടന്ന് നീങ്ങുന്നതാണ് ഭരണമെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കണ്ട് എല്ലാ പരിപാടികളും നിർത്തി വയ്ക്കണോ എന്നും ഇ.പി ജയരാജൻ ചോദിച്ചു.

"എല്ലാ ജനകീയ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടു കൊണ്ട് സർക്കാർ നീങ്ങുകയാണ്. നിക്ഷേപ പെൻഷനും, നെൽ കർഷകർക്ക് പണം കൊടുത്തും എല്ലാ വികസന പ്രവർത്തനങ്ങളെയും ഉയർത്തിക്കൊണ്ടു വന്ന് സംരക്ഷിച്ചു കൊണ്ട് പ്രവർത്തിക്കുക, അതാണ് ഭരണം. അതാണ് കേരളത്തിൽ നടക്കുന്നത്. അതിനെ പ്രശംസിക്കൂ. ബസ് വാങ്ങിയതൊന്നും ഒരു വിവാദവുമല്ല. സാമാന്യബോധം നഷ്ടപ്പെട്ടതിന്റെ ലക്ഷണമാണ് പ്രതിപക്ഷത്തിന്.

മുഖ്യമന്ത്രിമാരും സഹമന്ത്രിമാരും എല്ലാവരും ഓരോ മണ്ഡലത്തിലും വെവ്വേറെ വാഹനങ്ങളിൽ സഞ്ചരിച്ചാൽ എത്രമാത്രം ഡീസൽ വേണം... ഈ വാഹനങ്ങൾക്ക് അകമ്പടി സേവിക്കാൻ വേറെയും എത്ര വാഹനങ്ങൾ വേണം. ഈ യാത്രാപ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള മാർഗമല്ലേ എല്ലാവരും ഒരു ബസ്സിൽ സഞ്ചരിക്കുക എന്നത്. പണം എത്രയോ ആകട്ടെ, ബസ് വാങ്ങിയാൽ തന്നെ അത് കെഎസ്എആർടിസിയിലേക്കല്ലേ പോകൂ... ആ ബസ് എങ്ങനെയൊക്കെ ഉപയോഗിക്കാം... അതൊരിക്കലും വേസ്റ്റ് അല്ല. പക്ഷേ ഇതൊന്നും പ്രതിപക്ഷം പറയില്ല. അവരെന്തെങ്കിലും പറയണമല്ലോ എന്ന് കരുതി ഓരോന്നൊക്കെ പറയുകയാണ്". ഇ.പി പറഞ്ഞു.

TAGS :

Next Story