ഇ.പി ജയരാജന്റെ പുസ്തകവിവാദം; ഡിസി ബുക്‌സിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം
ഡിസി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ.വി ശ്രീകുമാറിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
എറണാകുളം: ഇ.പി ജയരാജന്റെ പുസ്തകവിവാദത്തിൽ ഡിസി ബുക്‌സിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഡിസി ബുക്‌സിനും എഡിറ്റോറിയല്‍ കമ്മിറ്റിക്കും പിഴവ് പറ്റിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എഴുത്തുകാരന്റെ അനുമതി ഇല്ലാതെയല്ലേ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്ന് കോടതി ചോദിച്ചു. അതേസമയം ഡിസി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ.വി ശ്രീകുമാറിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഡിസി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എവി ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം. ഡിസി ബുക്‌സും അതിന്റെ എഡിറ്റോറിയല്‍ ബോർഡും ചെയ്തത് ശരിയായില്ല എന്ന് കോടതി ആവർത്തിച്ച് പറഞ്ഞു.
Next Story
Adjust Story Font
16