എറണാകുളത്ത് പ്രചാരണരംഗം സജീവമാകുന്നു; ഹൈബിയും ഷൈനും ഏറെ മുന്നില്‍
ട്വന്‍റി20 സ്ഥാനാർഥി ആന്‍റണി ജൂഡിയും പ്രചാരണരംഗത്തുണ്ട്
കൊച്ചി: എറണാകുളത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗം സജീവമാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ ഷൈനും പ്രചാരണരംഗത്ത് ഏറെ മുന്നിലാണ്. ബി.ജെ.പി സ്ഥാനാർഥി കൂടി എത്തിയതോടെ എറണാകുളം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഏറെക്കുറെ സജീവമായിരിക്കുകയാണ്.
യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. പ്രധാന കേന്ദ്രങ്ങളിലെ പര്യടനവും കൺവെൻഷനുകളുമായി തിരക്കിലാണ് ഹൈബി. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച എൽ.ഡി.എഫ്, നിയോജകമണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി കുടുംബയോഗങ്ങളും റോഡ് ഷോകളും തുടരുകയാണ്.
പ്രധാന കേന്ദ്രങ്ങളിലെത്തി വോട്ട് ചോദിച്ചുള്ള ഹൈബി ഈഡൻ്റെ പര്യടനം തുടരുകയാണ്. സമാന്തരമായി തെരഞ്ഞെടുപ്പ് കൺവെൻഷനുകളും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ സജ്ജീകരിച്ച് സ്ഥാനാർഥിക്കുള്ള കാത്തിരിപ്പിലായിരുന്നു ബി.ജെ.പി ക്യാംപ്. ഡോ. കെ.എസ് രാധാകൃഷ്ണൻ പ്രചാരണം ആരംഭിച്ചതോടെ ബി.ജെ.പി പ്രവർത്തകരും സജീവമായി. ട്വന്‍റി20 സ്ഥാനാർഥി ആന്‍റണി ജൂഡിയും പ്രചാരണരംഗത്തുണ്ട്.
വോട്ടെടുപ്പിന് ഇനിയും ഒരു മാസം ബാക്കിനിൽക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടികൾ അല്‍പം മന്ദഗതിയിലാകാനുമിടയുണ്ട്.
Summary: The Lok Sabha election campaign in Ernakulam is getting active as the UDF and LDF are far ahead in the field of campaigning
Adjust Story Font
16