Quantcast

സ്ഥലമില്ലെന്ന് സര്‍ക്കാര്‍; മലപ്പുറത്ത് പ്രഖ്യാപിച്ച ഇഎസ്ഐ ആശുപത്രി പദ്ധതി മുടങ്ങി

അഞ്ചേക്കര്‍ സ്ഥലം നല്‍കാനില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്

MediaOne Logo

Web Desk

  • Updated:

    28 March 2025 5:19 AM

Published:

28 March 2025 3:33 AM

സ്ഥലമില്ലെന്ന് സര്‍ക്കാര്‍; മലപ്പുറത്ത് പ്രഖ്യാപിച്ച ഇഎസ്ഐ ആശുപത്രി പദ്ധതി മുടങ്ങി
X

മലപ്പുറം: മലപ്പുറം ജില്ലയിലെ ഇഎസ്ഐ ആശുപത്രി പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് മുടങ്ങി. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി നല്‍കാത്തതാണ് നൂറ് പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രി നഷ്ടമാകാന്‍ കാരണം. അഞ്ചേക്കര്‍ സ്ഥലം നല്‍കാനില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ആശുപത്രി നിര്‍മിക്കാന്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നാവവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത് 2024 ലാണ്. നൂറ് പേരെ കിടത്തിച്ചികിത്സിക്കാവുന്ന ആശുപത്രിക്കായി വേണ്ടിയിരുന്നത് അഞ്ചേക്കര്‍ ഭൂമിയും. എന്നാല്‍ ആശുപത്രിക്ക് അനുയോജ്യമായ സ്ഥലം റവന്യൂ വകുപ്പിന്റെയോ മറ്റുവകുപ്പുകളുടെ പക്കലില്ലെന്നാണ് ജില്ലാ കലക്ടര്‍ നല്‍കിയ മറുപടി. ഇതോടെ വിപുലമായ സംവിധാനങ്ങളോടെ ജില്ലയില്‍ നിര്‍മിക്കേണ്ടിയിരുന്ന ആശുപത്രിയും നഷ്ടമായി.

മലപ്പുറത്തിനൊപ്പം ഇടുക്കി ജില്ലയ്ക്കും ഇഎസ്ഐ ആശുപത്രി ശിപാര്‍ശ ചെയ്തിരുന്നു.കട്ടപ്പന മുനിസിപ്പാലിറ്റി 4.6 ഏക്കര്‍ വിട്ടുനല്‍കിയതോടെ ഇവിടെ ആശുപത്രി നിര്‍മാണം പ്രാരംഭ ഘട്ടത്തിലാണ്. അരക്കോടിയോളം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ പൊതുമേഖലാ ആരോഗ്യ സംവിധാനം ദുര്‍ബലമാണെന്ന ആക്ഷേപം നേരത്തെത്തന്നെ ശക്തമാണ്. അതിനിടയിലാണ് കൈയില്‍ കിട്ടിയ ഇഎസ്ഐ ആശുപത്രി സ്ഥലം കണ്ടെത്തി നല്‍കാത്തത് കൊണ്ടുമാത്രം നഷ്ടമാകുന്നത്.


TAGS :

Next Story