Quantcast

വയനാട്ടിലെ ടൗൺഷിപ്പ് പദ്ധതി: സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ

മുണ്ടക്കൈ പുനരധിവാസത്തിനായി മേപ്പാടി പഞ്ചായത്തിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലുമായി രണ്ടിടത്ത് സ്ഥലം കണ്ടെത്തിയതായിി മുഖ്യമന്ത്രി അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-10-17 18:05:48.0

Published:

17 Oct 2024 3:57 PM GMT

Estate owners files petition in the Kerala High Court against the acquisition of land for the township project in Wayanad, Mundakkai landslide
X

കൊച്ചി: വയനാട്ടിലെ ടൗൺഷിപ്പ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ. മുണ്ടക്കൈ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയാണ് ഹരജികൾ. ഹരജികളില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു.

ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ സമയത്ത് ഏറ്റെടുക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുണ്ടക്കൈ പുനരധിവാസത്തിനായി രണ്ടിടത്ത് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽ സ്റ്റോൺ എസ്റ്റേറ്റ് എന്നിവയാണ് കണ്ടെത്തിയത്. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത് ഇവിടെ ടൗൺഷിപ്പ് നിർമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Summary: Estate owners files petition in the Kerala High Court against the acquisition of land for the Mundakkai landslide township project in Wayanad

TAGS :

Next Story