Quantcast

മൂന്നാറിലെ കയ്യേറ്റം; ചിന്നക്കനാലിൽ സ്വകാര്യഭൂമിയും ഹോസ്റ്റൽ കെട്ടിടവും അടങ്ങുന്ന ഭൂമി ഒഴിപ്പിക്കുന്നു

ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി ആണ് ഒഴിപ്പിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റൽ കെട്ടിടവും 7.07 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുക.

MediaOne Logo

Web Desk

  • Published:

    30 Oct 2023 3:12 AM GMT

മൂന്നാറിലെ കയ്യേറ്റം; ചിന്നക്കനാലിൽ സ്വകാര്യഭൂമിയും ഹോസ്റ്റൽ കെട്ടിടവും അടങ്ങുന്ന ഭൂമി ഒഴിപ്പിക്കുന്നു
X

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി ആണ് ഒഴിപ്പിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റൽ കെട്ടിടവും 7.07 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുക.

ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ജില്ലയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള ദൗത്യ സംഘമാണ് ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ ദിവസം പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു.

TAGS :

Next Story