പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ; പ്രതിസന്ധിയിലായി വിദ്യാര്‍ഥികള്‍
നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലും പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ പരീക്ഷ. എൽ.എൽ.ബി എട്ടാം സെമസ്റ്റർ പരീക്ഷയാണ് ഏപ്രിൽ 12 നു നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ പതിനൊന്നിന് പെരുന്നാളായാൽ വലിയ ബുദ്ധിമുട്ടിലാകുമെന്ന് വിദ്യാർഥികൾ പറയുന്നു.
2014-15, 26-20 ബാച്ചുകളുടെ എട്ടാം സെമസ്റ്റര്‍ ക്രിമിനൽ പ്രൊസീജിയര്‍, കമ്പനി ലോ എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് ഏപ്രിൽ 12 ന് നിശ്ചയിച്ചിരിക്കുന്നത്.
ഏപ്രില്‍ പതിനൊന്നിനാണ് സർക്കാര്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ പതിനൊന്നിനാകും പെരുന്നാള്‍.അങ്ങനെയെങ്കിൽ പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ദിവസമായിരിക്കും പരീക്ഷ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാര്‍ഥികളെയാകും ഇത് സാരമായി ബാധിക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നത് സർക്കാര്‍ ഉത്തരവിന്റെ ലംഘനമാണ്. നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.
Adjust Story Font
16