'മുഖ്യമന്ത്രിക്ക് കത്തെഴുതിയതല്ലാതെ എന്ത് ഇടപെടലാണ് വയനാട്ടിൽ പ്രിയങ്കാ ഗാന്ധി നടത്തിയത്': ആനി രാജ
''അവര് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. വേണമെങ്കിൽ അക്കമിട്ട് പറഞ്ഞുകൊടുക്കാം. എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന്''

സുൽത്താൻബത്തേരി: വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പ്രിയങ്കാ ഗാന്ധി എംപി എന്ത് ചെയ്തുവെന്ന് സിപിഐ നേതാവ് ആനി രാജ. പ്രിയങ്കയുടെ ഇടപെടൽ ഒരു ദിവസത്തെ വാർത്തയ്ക്ക് വേണ്ടി മാത്രമാണെന്നും ആനി രാജ മീഡിയവണിനോട് പറഞ്ഞു.
'മുഖ്യമന്ത്രിക്കൊരു കത്ത് അയക്കുന്നു എന്നല്ലാതെ എന്ത് ഇടപെടലാണ് പ്രിയങ്കാ ഗാന്ധി നടത്തിയത്. സിഎസ്ആര്‍ ഫണ്ട് കൊണ്ടുവരുമെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. ഈ ഫണ്ട് കൊണ്ടുവരാനാണോ ഒരു എംപിയെ ഇത്രയും ഭൂരിപക്ഷത്തിന് ജയിപ്പിച്ചത്. അവര് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്'- ആനി രാജ പറഞ്ഞു.
'എന്തൊക്കെ ചെയ്യണമെന്നത് വേണമെങ്കിൽ അക്കമിട്ട് പറഞ്ഞുകൊടുക്കാം, വയനാട്ടിലെ വന്യജീവി പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന്. നിയമം ഭേദഗതി വരുത്തേണ്ടതുണ്ട്. നമ്മൾ പറഞ്ഞാലൊന്നും നിയമം ഭേദഗതി വരുത്തില്ല. അതിനുവേണ്ടി ചെയ്യേണ്ടതൊക്കെ ചെയ്യണം. എംപിയെന്ന നിലയിൽ അവരത് മനസ്സിലാക്കേണ്ടേ, അല്ലെങ്കിൽ നേതാക്കന്മാർ പറഞ്ഞുകൊടുക്കേണ്ടേ'- ആനി രാജ ചോദിച്ചു.
'ദുരന്ത പരിഹാര പാക്കേജിന് വേണ്ടി ഇടപെട്ടിട്ടുണ്ടെങ്കിൽ അത് നല്ലത്, എംപി ചെയ്യേണ്ടത് തന്നെയാണ്. എന്നാൽ അതിന്റെ ഫോളോ അപ്പ് എന്താണ്. ഒരു ദിവസത്തെ വാർത്തക്ക് വേണ്ടിയാണോ അവരെ വയനാട്ടിലെ ജനങ്ങൾ തെരഞ്ഞെടുത്തത്. വയനാട്ടിലെ ജനങ്ങൾ എത്രയോ വർഷമായി അനുഭവിച്ചുവരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്, ഇതിന് നിരന്തരം ഇടപെടണം, സീസണൽ ഇടപെടൽ അല്ല വേണ്ടതെന്നും'- ആനി രാജ വ്യക്തമാക്കി.
Watch Video Report
Adjust Story Font
16