Quantcast

പ്രതിക്ക് ട്രെയിനിൽ കണ്ട ആളുമായി സാദൃശ്യമുണ്ടെന്ന് ദൃക്‌സാക്ഷി

ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-04-05 04:37:39.0

Published:

5 April 2023 4:20 AM GMT

kerala train fire
X

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പിടിയിലായ ആളിന് ട്രെയിനിൽ കണ്ട ആളുമായി രൂപസാദൃശ്യമുണ്ടെന്ന് സാക്ഷി ലതീഷ്. 'അദ്ദേഹത്തെ നേരിട്ട് കണ്ടയാളാണ് താന്‍.എന്‍റെ തൊട്ടടുത്ത് നിന്നാണ് അയാള്‍ പെട്രോള്‍ ഒഴിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മുഖം വ്യക്തമായി കണ്ടിട്ടില്ല. പക്ഷേ, ശാരീരിക പ്രകൃതിയും ഉയരവും നോക്കുമ്പോൾ പ്രതി ഇയാളാണെന്നാണ് തോന്നുന്നത്. കമ്പാര്‍ട്ട്മെന്‍റില്‍ എത്തി സെക്കന്‍റുകള്‍ക്കുള്ളില്‍ ഇയാള്‍ തീവെക്കുകയായിരുന്നെന്നും', ലതീഷ് മീഡിയവണിനോട് പറഞ്ഞു.

പൊലീസ് പുറത്ത് വിട്ട ചിത്രത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ നിന്നാണ് പ്രതി പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. മഹാരാഷ്ട്ര എ.ടി.എസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അതേസമയം, ഇയാൾ നോയ്ഡ സ്വദേശിയാണോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്.

ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.

പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയുടെ ഫോൺ ഡൽഹിയിൽ വെച്ച് മാർച്ച് 31ന് സ്വിച്ച് ഓഫ് ആയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്ഥലത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കും. അന്വേഷണം എളുപ്പത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾക്ക് ചുമതലകൾ വിഭജിച്ച് നൽകിയിട്ടുണ്ട്. ട്രെയിനിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടെ ആശുപത്രി വിട്ടു. പരിക്കേറ്റവരുടെയും സാക്ഷികളുടെയും മൊഴികൾ ഇന്ന് രേഖപ്പടുത്തും.




TAGS :

Next Story